ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍:കിഡംബി ശ്രീകാന്ത് പുറത്ത്

ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണിലെ ഇന്ത്യയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. ക്വാര്‍ട്ടറില്‍ കിഡംബി ശ്രീകാന്ത് കൊറിയന്‍ എതിരാളിയോട് പരാജയപ്പെട്ടു. ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കാണ് കൊറിയയുടെ ലീ ഡോംഗ് ക്യുന്‍ ഇന്ത്യന്‍ താരത്തെ വിഴ്ത്തിയത്.

സ്‌കോര്‍: 21-19, 16-21, 18 -21. ആദ്യ ഗെയിം സ്വന്തമാക്കിയ ഇന്ത്യന്‍ താരം നിര്‍ണായകമായ രണ്ടും മൂന്നും ഗെയിമുകളില്‍ തോല്‍വി വഴങ്ങുകയായിരുന്നു. മത്സരം ഒരു മണിക്കൂറും 19 മിനിറ്റുമാണ് നീണ്ടുനിന്നത്.

Top