Japan hit by 7.3-magnitude earthquake

ടോക്യോ: ജപ്പാനിലെ ക്യുഷു മേഖലയില്‍ വീണ്ടും വന്‍ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഏഴു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

പ്രാദേശികസമയം ശനിയാഴ്ച രാത്രി 1.25നാണ് ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തില്‍ നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

നിരവധി കെട്ടിടകങ്ങള്‍ തകര്‍ന്നിട്ടുണ്ട്. വൈദ്യുതവാര്‍ത്താവിനിമയ ബന്ധങ്ങള്‍ താറുമാറായി. റോഡുകളും തകര്‍ന്ന നിലയിലാണ്

മേഖലയിലെ ഒരു ഡാം തകര്‍ന്നതിനെ തുടര്‍ന്ന് ഒരു ഗ്രാമത്തെ ഒന്നാകെ ഒഴിപ്പിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്.

സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീടത് പിന്‍വലിച്ചു.

തുടര്‍ ചലനങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയിലെ ജനങ്ങള്‍ കൂട്ടമായി തുറന്ന സ്ഥലങ്ങളില്‍ അഭയം തേടിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസവം ക്യുഷുവിലെ കുമമോട്ടോ സിറ്റിയില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിരുന്നു. അന്ന് ഒമ്പത് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

Top