സാമ്പത്തിക ഉത്തേജന പദ്ധതിയുമായി ജപ്പാൻ സർക്കാർ; 18 ന് താഴെയുള്ളവർക്ക് 880 ഡോളർ

പ്പാൻ സർക്കാർ 49000 കോടി ഡോളറിന്റെ (ഏതാണ്ട് 37 ലക്ഷം കോടി രൂപ) സാമ്പത്തിക ഉത്തേജന പദ്ധതി പ്രഖ്യാപിച്ചു. പതിനെട്ടും അതിനുതാഴെയും പ്രായമുള്ളവർക്ക് 880 ഡോളർ വീതം  (66000 രൂപ) നേരിട്ടു പണമായി നൽകും. കോവിഡിൽ തളർന്നുപോയ വ്യവസായങ്ങളെയും പണം നൽകി സഹായിക്കും. നേരിട്ടു പണം നൽകുന്നത് ദീർഘകാല വളർച്ചയെ സഹായിക്കില്ലെന്നു വിമർശനമുയർന്നിട്ടുണ്ട്.

കുട്ടികളില്ലാത്ത കുടുംബങ്ങളെയും ദരിദ്രരെയും സഹായിക്കാൻ പദ്ധതിയില്ലെന്നും ആക്ഷേപമുണ്ട്.എന്നാൽ, ജനങ്ങൾക്കു സുരക്ഷിതബോധമേകുന്നതാണു പദ്ധതിയെന്ന് പ്രധാനമന്ത്രി ഫുമിയോ കിഷിഡ പറഞ്ഞു.

Top