ബെല്‍ജിയത്തോട് തോറ്റതിന് പിന്നാലെ ജപ്പാന്‍ സൂപ്പര്‍താരം ഹോണ്ട വിരമിച്ചു

മോസ്‌കോ: ജപ്പാന്‍ സൂപ്പര്‍താരം കെയ്‌സുകെ ഹോണ്ട അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് തോറ്റതിന് പിന്നാലെയാണ് ഹോണ്ടയുടെ വിരമിക്കല്‍ പ്രഖ്യാപനം.

ദേശീയ ടീമിലെ എന്റെ കരിയര്‍ ഞാന്‍ അവസാനിപ്പിക്കുന്നു, ഞാന്‍ സന്തോഷവാനാണ്, നമുക്ക് ഇപ്പോള്‍ ഒട്ടേറെ യുവ താരങ്ങളുണ്ട്, ജാപ്പനീസ് ഫുട്‌ബോളിന്റെ ചരിത്രം മാറ്റിക്കുറിക്കാനുള്ള അവസരം ഇനി അവരുടേതാണെന്നും ഹോണ്ട പറഞ്ഞു.

2008-ല്‍ ദേശീയടീമില്‍ അരങ്ങേറ്റംകുറിച്ച ഹോണ്ട 98 മത്സരങ്ങളില്‍നിന്നായി 37 ഗോളുകള്‍ നേടിയിട്ടുണ്ട്. റഷ്യന്‍ ലോകകപ്പില്‍ ഗ്രൂപ്പ് എച്ചിലായിരുന്ന ജപ്പാന് വേണ്ടി സെനഗലിനെതിരേ ഒരു ഗോള്‍ നേടിയിട്ടുണ്ട് ഹോണ്ട.

ബെല്‍ജിയത്തോട് രണ്ടു ഗോളിന്റെ ലീഡ് നേടിയിരുന്ന ജപ്പാന് അവസാന മിനിറ്റിലാണ് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്.

Top