ജപ്പാന്‍ ചക്രവര്‍ത്തിയുടെ സ്ഥാനത്യാഗം ഉടന്‍, നരുഹിതോ രാജകുമാരന്‍ പിന്‍ഗാമി

ടോക്കിയോ: മുപ്പതു വര്‍ഷങ്ങളായി ജപ്പാനില്‍ ചക്രവര്‍ത്തിപദം അലങ്കരിക്കുന്ന അകിഹിതോ അനാരോഗ്യംമൂലം സ്ഥാനത്യാഗം ചെയ്യാനൊരുങ്ങുന്നു.

പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് 2019 ഏപ്രില്‍ 30നു സ്ഥാനത്യാഗം നടത്താമെന്നു നിശ്ചയിച്ചത്.

കിരീടാവകാശിയായ നരുഹിതോ രാജകുമാരന്‍(57) അകിഹിതോയ്ക്കു പകരം ചക്രവര്‍ത്തിയാവും.

രണ്ടു നൂറ്റാണ്ടിനിടയില്‍ ജപ്പാനില്‍ ആദ്യമായാണ് ഒരു ചക്രവര്‍ത്തി സ്ഥാനത്യാഗം ചെയ്യുന്നത്.

ചക്രവര്‍ത്തി പദവിയില്‍ മരണം വരെ തുടരുന്നതാണു ജപ്പാനിലെ പാരമ്പര്യം.

എന്നാല്‍ അനാരോഗ്യം മൂലം സ്ഥാനത്യാഗം ചെയ്യാന്‍ അകിഹിതോ തീരുമാനം എടുക്കുകയായിരുന്നു.

ജപ്പാനില്‍ ചക്രവര്‍ത്തിയുടെ സ്ഥാനത്യാഗവുമായി ബന്ധപ്പെട്ടു നിയമം ഇല്ലാത്തതിനാല്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ചുകൂട്ടി പുതിയ നിയമ നിര്‍മ്മാണം നടത്തിയാണ് ഇതിന് അവസരം ഒരുക്കിയത്.

അകിഹിതോയുടെ സ്ഥാനത്യാഗവും പുതിയ ചക്രവര്‍ത്തിയുടെ സ്ഥാനാരോഹണവും ആഘോഷമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Top