Japan earthquake: thousands flee fearing volcanoes and aftershocks

ടോക്കിയോ: ജപ്പാനിലുണ്ടായ വന്‍ ഭൂചലനത്തില്‍ ഒന്‍പതുപേര്‍ മരിച്ചു. ആയിരക്കണക്കിന് ആളുകള്‍ക്ക് പരുക്കേറ്റു. നിരവധിക്കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. കെട്ടിടങ്ങള്‍ക്കിടയില്‍ ഇനിയും ആളുകള്‍ കുടുങ്ങിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ജപ്പാനിലെ ക്യുഷു ദ്വീപിലെ കുമമാറ്റോ നഗരത്തില്‍ പ്രാദേശികസമയം രാത്രി 9.20നാണ് ഭൂചലനമുണ്ടായത്. ശക്തമായ ശബ്ദത്തോടുകൂടി കെട്ടികങ്ങള്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അതേസമയം, സുനാമി മുന്നറിയിപ്പൊന്നും ഉണ്ടായിട്ടില്ല.

1,600 ഓളം സൈനികരെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്.

Top