Japan and South Korea agree to settle wartime sex slaves row

ടോക്കിയോ: രണ്ടാം ലോക മഹായുദ്ധകാലത്ത് കൊറിയന്‍ സ്ത്രീകളെ അടിമകളാക്കിയതിന് ജപ്പാന്‍ കൊറിയയോട് മാപ്പപേക്ഷിച്ചു. രണ്ട് ലക്ഷത്തോളം സ്ത്രീകളെയാണ് ജപ്പാന്‍ അന്ന് അടിമകളാക്കിയിരുന്നത്. മാപ്പപേക്ഷയോടെ ജപ്പാന്‍ദക്ഷിണകൊറിയ ബന്ധം ഊഷ്മളമായി.

അന്ന് അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായവരില്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് ഏകദേശം 55 കോടിയോളം രൂപ ജപ്പാന്‍ നല്‍കും. ജപ്പാന്‍ വിദേശകാര്യ മന്ത്രി ഫുമിയോ കിഷിഡ കൊറിയയില്‍ എത്തിയപ്പോഴാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ജപ്പാനോടുള്ള പ്രതിഷേധസൂചകമായി സോളിലെ ജാപ്പനീസ് നയതന്ത്രകാര്യാലയത്തിനു മുന്നില്‍ ദക്ഷിണകൊറിയ 2011ല്‍ സ്ഥാപിച്ച സ്ത്രീയുടെ പ്രതിമ നീക്കംചെയ്യും. രണ്ടാം ലോകമഹായുദ്ധകാലത്ത് ചൈന, ഫിലിപ്പീന്‍സ്, ഇന്‍ഡൊനീഷ്യ, തയ്വാന്‍ എന്നീ രാജ്യങ്ങളിലെ സ്ത്രീകളെയും ജപ്പാന്‍ സൈനികര്‍ ലൈംഗികാടിമകളാക്കിയിരുന്നു.

Top