ജപ്പാന്‍ അംബാസിഡര്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

അമരാവതി: ജപ്പാന്‍ അംബാസിഡര്‍ കെഞ്ചി ഹിരാമസ്തു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ സന്ദര്‍ശിച്ചു. ചന്ദ്രബാബു നായിഡുവിന്റെ വസതിയില്‍ ബുധനാഴ്ചയായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ ഭീമാഡോല്‍ ഗ്രാമത്തിലെ സാനിറ്ററി വെയര്‍ കമ്പനിയുടെ ആദ്യഘട്ട നിര്‍മാണ സൗകര്യത്തെ കുറിച്ച് സംസാരിക്കാനാണ് ജപ്പാനീസ് അംബാസിഡര്‍ നായിഡുവുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടിക്കാഴ്ചയ്ക്കു മുമ്പായി ഹിരാമസ്തു ഭീമാഡോല്‍ സന്ദര്‍ശിച്ചിരുന്നു.

Top