മാനേജര്‍ ഓഫ് ദ മന്ത് പുരസ്‌കാരം നേടി ഒലേ സോള്‍ഷെയര്‍

ലണ്ടന്‍: ജനുവരിയിലെ മാനേജര്‍ ഓഫ് ദ മന്ത് പുരസ്‌കാരം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താല്‍ക്കാലിക പരിശീലകന്‍ ഒലേ സോള്‍ഷെയറിന് ലഭിച്ചു. 2012ല്‍ അല്ക്സ് ഫെര്‍ഗൂസന്‍ ഈ പുരസ്‌കാരം നേടിയതിന് ശേഷം ആദ്യമായാണ് ഒരു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് ഈ നേട്ടം സ്വന്തമാക്കുന്നത്. പുറത്താക്കപ്പെട്ട ഹൊസെ മോറീഞ്ഞോയ്ക്ക് പകരം പരിശീലകനായി എത്തിയതാണ് സോള്‍ഷെയര്‍. അദ്ദേഹത്തിന്റെ പരിശീലന മികവിനാല്‍ യുണൈറ്റഡ് ഇതുവരെ പോരാടിയ മത്സരങ്ങളിലൊന്നും തോല്‍വി സമ്മതിച്ചിട്ടില്ല.

യുണൈറ്റഡ് താരങ്ങളുടെ മികച്ച പ്രകടനാണ് തന്നെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്ന് സോള്‍ഷെയര്‍ പറഞ്ഞു. ജനുവരിയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം യുണൈറ്റഡിന്റെ മാര്‍കസ് റഷ്ഫോര്‍ഡിനാണ്. ആദ്യമായാണ് റഷ്ഫോര്‍ഡ് ഈ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെടുന്നത്. നാല് കളിയില്‍ മൂന്ന് ഗോളാണ് ജനുവരില്‍യില്‍ റഷ്ഫോര്‍ഡ് നേടിയത്.

Top