നയന്‍താര ചിത്രം ‘കോലമാവ് കോകില’ ബോളിവുഡിലേക്ക്; കോകിലയായി ജാന്‍വി കപൂര്‍

യന്‍താര പ്രധാന വേഷത്തിലെത്തിയ ഹിറ്റ് ചിത്രം ‘കോലമാവ് കോകില’ ബോളിവുഡിലേക്ക്. ബോളിവുഡിൽ നയന്‍താര അവതരിപ്പിച്ച കോകിലയായെത്തുന്നത് നടി ജാന്‍വി കപൂര്‍ ആണെന്നാണ് റിപ്പോർട്ട്. ഉത്തരേന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ മിഡില്‍ ക്ലാസ് കുടുംബത്തിലെ സാധാരണ പെണ്‍കുട്ടി ആയാണ് ജാന്‍വി എത്തുക. പഞ്ചാബിലാണ് സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരിക്കുകയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഈ മാസം ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിക്കുമെന്നാണ് സൂചന. പെട്ടെന്ന് പണം സമ്പാദിക്കുന്നതിനായ ഡ്രഗ് റാക്കറ്റിന്‍റെ കണ്ണിയാകേണ്ടി വരുന്ന പെൺകുട്ടിയുടെ കഥ പറഞ്ഞ ചിത്രം 2018ലായിരുന്നു റിലീസായത്. ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രം തമിഴിൽ സംവിധാനം ചെയ്തത് നെൽസൺ ദിലീപ് കുമാർ ആണ്. അതേസമയം, റൂഹി അഫ്‌സാന, ദോസ്താന 2 എന്നീ ചിത്രങ്ങളാണ് ജാന്‍വിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.

Top