ജാൻവി കപൂര്‍ പ്രേതമായെത്തുന്ന ചിത്രം ‘റൂഹി’യുടെ ട്രെയിലർ പുറത്ത്

ബോളിവുഡ് താരം ജാൻവി കപൂര്‍ നായികയായെത്തുന്ന പുതിയ ചിത്രം ‘റൂഹി’യുടെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. പ്രേതമായിട്ടാണ് ചിത്രത്തില്‍ ജാൻവി കപൂര്‍ വേഷമിടുന്നത്. ഹാര്‍ദിക് മേഹ്‍ത സംവിധാനം ചെയ്ത ചിത്രത്തിൽ രാജ്‍കുമാര്‍ ആണ് നായകൻ. വരുണ്‍ ശര്‍മയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ജാൻവി കപൂര്‍ രൂഹി എന്ന കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ദേവേന്ദ്ര മുര്‍ദേശ്വര്‍ ആണ്. അമലേന്ദു ചൗധിരയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ദിനേഷ് വിജയനാണ് നിർമാതാവ്. നവദമ്പതികളെ ഇരയാക്കുന്ന ഒരു പ്രേതത്തെക്കുറിച്ച് ആളുകൾ സംസാരിക്കുന്നതിൽ നിന്നാണ് ട്രെയിലർ തുടങ്ങുന്നത്. സിനിമ മാര്‍ച്ച് 11ന് ആണ് റിലീസ് ചെയ്യുക.

Top