പ്രതിപക്ഷത്തിന്റെ വിവാദ വ്യവസായത്തിന് ഇന്ധനം പകര്‍ന്ന റെയ്ഡ്; കെഎസ്എഫ്ഇ വിവാദത്തില്‍ സിപിഐ

kanam

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന കെഎസ്എഫ് വിജിലന്‍സ് റെയ്ഡിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം.
പ്രതിപക്ഷത്തിന്റെ വിവാദ വ്യവസായത്തിന് ഇന്ധനം പകര്‍ന്ന റെയ്‌ഡെന്നാണ് വിജിലന്‍സ് നടപടിയെ സിപിഐ വിമര്‍ശിക്കുന്നത്.

ധനവകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തി നടത്തിയ റെയ്ഡിന് പിന്നിലെ ചേതോവികാരം എന്തെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. റെയ്ഡിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോയെന്ന സംശയം പ്രസക്തമാണെന്നും മുഖപത്രത്തില്‍ പറയുന്നു.

കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ അട്ടിമറിക്കലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് പിന്നിലെങ്കില്‍ അത് അനുവദിക്കാനാകില്ലെന്നും ലേഖനത്തില്‍ പറയുന്നു.

Top