ജനതാദള്‍ യുണൈറ്റഡ് എന്‍.ഡി.എ മുന്നണിയില്‍ ചേര്‍ന്നു

ബീഹാര്‍: ജനതാദള്‍ യുണൈറ്റഡ് എന്‍.ഡി.എ മുന്നണിയില്‍ ചേര്‍ന്നു.

എന്‍ഡിഎയില്‍ ചേരാനുള്ള രാഷ്ട്രീയപ്രമേയം നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജെഡിയു ദേശീയ നിര്‍വാഹകസമിതി യോഗം പാസാക്കി.

മഹാസഖ്യം വേര്‍പിരിഞ്ഞശേഷം ആദ്യമായി ചേര്‍ന്ന നിര്‍വാഹകസമിതി യോഗത്തില്‍ സഖ്യം വേര്‍പിരിഞ്ഞ നിലപാടിനും അംഗീകാരം നല്‍കി.

മാത്രമല്ല, ജെഡിയു-ന് കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കാന്‍ എന്‍ഡിഎ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിതീഷ് കുമാറിനെ ദേശീയ കണ്‍വീനറാക്കാനും തീരുമാനമുണ്ട്‌.

വിമതനേതാവും രാജ്യസഭ എംപിയുമായ ശരത് യാദവിനെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹം പങ്കെടുത്തില്ല.

ശരത് യാദവിന്റെ നേതൃത്വത്തില്‍ പ്രത്യേകയോഗം ചേരാനാണ് വിമതപക്ഷത്തിന്റെ തീരുമാനം.

Top