‘ജനസമക്ഷം സില്‍വര്‍ലൈന്‍’ പരിപാടി ഇന്ന്

സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഇന്ന് കെ റെയില്‍ തല്‍സമയം മറുപടി നല്‍കും. ‘ജനസമക്ഷം സില്‍വര്‍ലൈന്‍’ എന്നാണ് പരിപാടിയുടെ പേര്.

വൈകിട്ട് 4 മണി മുതല്‍ കെ റെയിലിന്റെ സമൂഹമാധ്യമ, യുട്യൂബ് പേജുകളില്‍ കമന്റായി ചോദ്യങ്ങള്‍ ചോദിക്കാം. ഇമെയില്‍ വഴിയും ചോദ്യങ്ങള്‍ അയക്കാം. കെ റെയില്‍ മാനേജിങ് ഡയറക്ടര്‍ വി അജിത് കുമാര്‍, സിസ്ട്ര പ്രോജക്‌ട് ഡയറക്ടര്‍ എം സ്വയംഭൂലിഗം എന്നിവരാണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുക.
അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര അനുമതി നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. പ്രതിപക്ഷത്തിന്റെ ഉദ്ദേശമെന്താണെന്ന് തുറന്ന് കാട്ടണം. കേരളത്തിന്റെ വികസനം തകര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജനജീവിതം നവീകരിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. മതനിരപേക്ഷ കേരളവുമായി മുന്നോട്ട് പോകുമെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുളള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമ്മുടെ വികസന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതല്ല കേന്ദ്ര നിലപാട്.സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര അനുമതി നിര്‍ബന്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാം നേടിയെടുക്കലല്ല, ശരിയായ കാര്യങ്ങള്‍ നേടിയെടുക്കുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനജീവിതം മെച്ചപ്പെടുത്തുന്ന കാര്യങ്ങളെ ജനം അംഗീകരിക്കൂ.

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നവര്‍ നമ്മുടെ കൂട്ടത്തില്‍ ഉണ്ട്. വന്‍കിട പദ്ധതിക്കായുള്ള സ്ഥലത്തില്‍ നിന്ന്, മൂന്ന് സെന്റ് സ്ഥലം മറ്റൊരാവശ്യത്തിനായി ആവശ്യപ്പെട്ട കൗണ്സിലറെ ഉത്തമനായ സഖാവ് എന്ന വിശേഷണത്തോടെയായിരുന്നു മുഖ്യമന്ത്രി പരാമര്‍ശിച്ചത്.

Top