ജനാര്‍ദന റെഡ്ഡി ബെല്ലാരിയില്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തേണ്ടെന്ന് സുപ്രീംകോടതി

janardhana

ന്യൂഡല്‍ഹി: അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തില്‍ കഴിയുന്ന ഖനി വ്യവസായി ജനാര്‍ദന റെഡ്ഡി ബെല്ലാരിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന് സുപ്രീം കോടതി ഉത്തരവ്. 2015ല്‍ റെഡ്ഡിക്ക് നല്‍കിയ ജാമ്യവിധിയിലെ വ്യവസ്ഥകള്‍ പ്രകാരം ബെല്ലാരിയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്.

തന്റെ സഹോദരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ ഇതില്‍ പത്ത് ദിവസത്തെ ഇളവ് വേണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ജനാര്‍ദന റെഡ്ഡിയുടെ ഇളയ സഹോദരന്‍ സോമശേഖര റെഡ്ഡിയാണ് ബെല്ലാരിയിലെ ബി.ജെ.പി സ്ഥാനാര്‍ഥി.

ജനാര്‍ദന റെഡ്ഡിയുടെ ജാമ്യത്തിനായി ജഡ്ജിക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് സോമശേഖര റെഡ്ഡി. ഈ കേസില്‍ ഇപ്പോള്‍ ജാമ്യത്തിലാണ് അദ്ദേഹം.

Top