ഫിലിം ഹൗസ് എക്സ്പിരിമെന്റിന്റെ ആദ്യ ചിത്രം ‘ജനമൈത്രി’ ; സെന്‍സെറിങ് പൂര്‍ത്തിയായി

ലയാള സിനിമയ്ക്ക് എന്നും മികച്ച സിനിമകള്‍ സംഭാവന ചെയ്ത പ്രൊഡക്ഷന്‍ ഹൗസ് ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ സംരംഭം ഫ്രൈഡേ ഫിലിം ഹൗസ് എക്സ്പിരിമെന്റിന്റെ ആദ്യ ചിത്രമാണ് ജനമൈത്രി. ചിത്രത്തിന്റെ സെന്‍സെറിങ് പൂര്‍ത്തിയായി. ക്ലീന്‍ യു സെര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. ചിത്രം ജൂലൈ 19ന് തിയേറ്ററുകളിലെത്തും.

നവാഗതനായ ജോണ്‍ മന്ത്രിക്കല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുന്‍ മാനുവല്‍ തോമസ് ചിത്രങ്ങളായ ആന്‍ മരിയ കലിപ്പിലാണ്, അലമാര എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ജോണ്‍.

സൈജു കുറുപ്പും ബിഗ് ബോസ് ഫെയിം സാബുമോനും വിജയ് ബാബുവും ഇന്ദ്രന്‍സും ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്ണുനാരായണന്‍ ചായാഗ്രഹണവും ഷാന്‍ റഹ്മാന്‍ സംഗീതവും നിര്‍വഹിക്കുന്നു.

Top