മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര ഇന്ന് സമാപിക്കും

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര ഇന്ന് തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ സമാപിക്കും.

ഫെബ്രുവരി മൂന്നിന് കാസര്‍കോട് ജില്ലയില്‍ നിന്ന് എ.കെ.ആന്റണി കൈമാറിയ പതാകയുമായി ആരംഭിച്ച ജാഥ 140 നിയോജക മണ്ഡലങ്ങളിലും പര്യടനം പൂര്‍ത്തിയാക്കിയാണ് തിരുവനന്തപുരത്ത് സമാപിക്കുന്നത്.

വ്യാഴാഴ്ച രാവിലെ കാഞ്ഞിരംകുളത്തുനിന്ന് യാത്ര ആരംഭിക്കുമെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു. നെയ്യാറ്റിന്‍കര മണ്ഡലത്തിലെ സ്വീകരണത്തിനുശേഷം വൈകീട്ട് ആറോടെ നഗരത്തില്‍ പ്രവേശിക്കും. തമ്പാനൂര്‍ ആര്‍.എം.എസിന് മുന്നില്‍ ജാഥയെ സ്വീകരിക്കും. സമാപനസമ്മേളനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.

ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ തുടങ്ങിയവർ പങ്കെടുക്കും.

Top