ജനതാദള്‍ എസ് നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം ; ദേവഗൗഡയുമായി ഇന്ന് ചര്‍ച്ച

Mathew T Thomas

ബംഗളൂരു: കേരളത്തില്‍ ജനതാദള്‍ എസ് നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയുടെ നീക്കം. ജെഡിഎസ് നേതാക്കന്‍മാരായ കെ.കൃഷ്ണന്‍ കുട്ടി, സി.കെ.നാണു എന്നിവരുമായി ഇന്ന് ദേവഗൗഡ ചര്‍ച്ച നടത്തും.

മാത്യു ടി. തോമസിന്റെ മന്ത്രിസ്ഥാനം ചൊല്ലിയുള്ള തര്‍ക്കമാണ് പ്രധാന വിഷയം. നേരത്തെ കൃഷ്ണന്‍ കുട്ടിയെയും നാണുവിനെയും മാത്യു ടി. തോമസിനെയും ദേവഗൗഡ ബംഗളൂരുവിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ മാത്യു ടി. തോമസ് ബംഗളൂരുവില്‍ എത്തിയിട്ടില്ല.

മന്ത്രി മാത്യു ടി തോമസിനെ മാറ്റണമെന്ന് ജനതാദളിലെ കൃഷ്ണന്‍കുട്ടി വിഭാഗം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

രണ്ടര വര്‍ഷമെന്ന് പറഞ്ഞിരിക്കുന്ന ധാരണ പാലിക്കണമെന്നും കൃഷ്ണന്‍കുട്ടി വിഭാഗം വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്.

അതേസമയം മാത്യു ടി തോമസിന് മുഖ്യമന്ത്രിയുമായും സി പി എം നേതൃത്വവുമായുള്ളത് മികച്ച ബന്ധമാണ്. അത് കൊണ്ട് തന്നെ പാര്‍ട്ടി പിളര്‍ത്താനുള്ള നീക്കത്തെ സി പി എം എതിര്‍ക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ എല്ലാ ജനതാദള്‍ പാര്‍ട്ടികളുമൊന്നിച്ച് ഒരു പാര്‍ട്ടിയായി എല്‍ഡിഎഫില്‍ നില്‍ക്കുന്നതിന് സി പി എം അനുകൂലമാണ്. മാത്യു ടി തോമസ് മന്ത്രി സ്ഥാനത്ത് നിന്ന് മാറിയാലും ഇടത് മുന്നണിയുടെ നേതൃനിരയിലുണ്ടാകുമെന്നുറപ്പാണ്.

Top