ഹരീഷ് പേരടി മുഖ്യമന്ത്രിയാകുന്ന ‘ജനാധിപന്‍’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം

രീഷ് പേരടി മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്ന ചിത്രം ജനാധിപന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. നവാഗതനായ തന്‍സീര്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

വിനു മോഹന്‍, സുനില്‍ സുഗത, കോട്ടയം പ്രദീപ്, അനില്‍ നെടുമങ്ങാട്, തനൂജ കാര്‍ത്തിക്ക്, ഹരി പ്രശാന്ത്, അവിനാശ്, പി ശ്രീകുമാര്‍, പാര്‍വ്വതി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അപ്പുണ്ണി ശശി, ദിനേശ് പണിക്കര്‍, മഹേഷ്, പ്രകൃതി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ദേവി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ബാലാജി വെങ്കിടേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. കണ്ണൂരിലും ഡല്‍ഹിയിലുമാണ് ചിത്രീകരണം നടന്നത്.

Top