കുട്ടികളുടെ പ്രതിഷേധം; ജനസേവ ശിശുഭവന്‍ ഏറ്റെടുക്കുന്ന സര്‍ക്കാര്‍ നടപടികള്‍ നിര്‍ത്തി വെച്ചു

sisubhavan

ആലുവ: ആലുവയിലെ ജനസേവ ശിശുഭവന്‍ ഏറ്റെടുക്കുന്ന സര്‍ക്കാര്‍ നടപടികള്‍ നിര്‍ത്തിവെച്ചു. എന്നാല്‍ ആണ്‍കുട്ടികള്‍ താമസിക്കുന്ന ബോയ്‌സ് ഹോം മാത്രം സര്‍ക്കാര്‍ ഏറ്റെടുത്തു. പെണ്‍കുട്ടികള്‍ താമസിക്കുന്ന കെട്ടിടം ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. ശിശുഭവനിലെ കുട്ടികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടികള്‍ നിര്‍ത്തിവെച്ചത്. കുട്ടികളുടെ പ്രതിഷേധം തുടരുകയാണ്.

150 കുട്ടികളാണ് ഇപ്പോള്‍ ജനസേവ ശിശുഭവനിലുള്ളത്. പരിശോധനയില്‍ നടത്തിപ്പിന് ആവശ്യമുള്ള രേഖകള്‍ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടിയിലേയ്ക്ക് കടന്നത്.

Top