ഐ.എസ്.എല്‍; ജംഷഡ്പൂര്‍ എഫ്.സിക്കെതിരേ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി

.എസ്.എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. ജംഷഡ്പൂര്‍ എഫ്.സിക്കെതിരേ നടന്ന വാശിയേറിയ മത്സരത്തിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ജംഷഡ്പൂര്‍ വിജയം സ്വന്തമാക്കിയത്.

ഈ തോല്‍വിയോടെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് സാധ്യതകള്‍ കുറഞ്ഞിരിക്കുകയാണ്. റാഫേല്‍ മെസ്സി ബോളി (11), ഓഗ്‌ബെച്ചെ (56) എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ലക്ഷ്യം ഗോള്‍ നേടിയത്.

ഇപ്പോള്‍ പോയിന്റു പട്ടികയില്‍ എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. ജംഷഡ്പൂര്‍ 12 കളികളില്‍നിന്ന് നാലു ജയവുമായി ആറാം സ്ഥാനത്തുമാണ് ഇപ്പോള്‍ ഉള്ളത്. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം 25ന് ഗോവയ്‌ക്കെതിരെയാണ്.

Top