ജംഷഡ്പുര്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം ഗോള്‍രഹിത സമനിലയില്‍

ജംഷഡ്പുര്‍ : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ജംഷഡ്പുര്‍-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.

ആവേശപ്പോരാട്ടത്തില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. എന്നാല്‍ പോയിന്റ് പട്ടികയില്‍ എഫ്സി ഗോവയെ പിന്നിലാക്കി രണ്ടാം സ്ഥാനം സ്വന്തമാക്കാന്‍ നോര്‍ത്ത് ഈസ്റ്റിന് സാധിച്ചു. പത്ത് കളിയില്‍ 15 പോയിന്റുമായി നാലാം സ്ഥാനത്താണ് ജംഷഡ്പുര്‍. എട്ട് കളിയില്‍ 22 പോയിന്റുള്ള ബെംഗളൂരു എഫ്സിയാണ് പട്ടികയില്‍ ഒന്നാമന്‍.

Top