ജമ്‌നാ പ്യാരി ഫെയിം ഗായത്രി സുരേഷ് തെലുങ്കിലേക്ക്..

gayathri

മ്‌നാ പ്യാരി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ നിലയുറപ്പിച്ച നടിയാണ് ഗായത്രി സുരേഷ്. എന്നാല്‍ ഇപ്പോള്‍ ഗായത്രി സുരേഷ് തെലുങ്കിലേക്ക് പ്രവേശിക്കുകയാണ്. കാര്‍ത്തിക് റെഡ്ഡിയുടെ പുതിയ ചിത്രത്തിലാണ് ഗായത്രി മുഖ്യ വേഷത്തിലെത്തുന്നത്. നവീന്‍ ചന്ദ്രയാണ് നായകന്‍. സിരി എന്നാണ് ചിത്രത്തില്‍ ഗായത്രിയുടെ കഥാപാത്രത്തിന്റെ പേര്.

എംബിഎ കഴിഞ്ഞ് ജോലി അന്വേഷിച്ചു നടക്കുന്ന ഒരു മോഡേണ്‍ പെണ്‍കുട്ടിയാണ് സിരി. സോഷ്യല്‍ മീഡിയയില്‍ വളരെയധികം ആക്ടീവ് ആണ് സിരി. ആവശ്യമില്ലാത്ത എല്ലാ പ്രശ്‌നങ്ങളിലും ഇടപെടുന്ന ഒരു പ്രശ്‌നക്കാരിയായ പെണ്‍കുട്ടി കൂടിയാണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ചു. രണ്ടാമത്തെ ഷെഡ്യൂള്‍ ആഗസ്റ്റില്‍ ആരംഭിക്കും.

Top