ജമ്മു കശ്‌മീരിൽ സുരക്ഷ ഉദ്യോഗസ്ഥർക്ക് നേരെ അജ്ഞാതരുടെ ആക്രമണം

ശ്രീനഗർ : ജമ്മു കശ്‌മീരിലെ ഖൻയർ പൊലീസ് സ്റ്റേഷനിലെ സുരക്ഷ ഉദ്യോഗസ്ഥർക്ക് നേരെ അജ്ഞാതർ പെട്രോൾ ബോംബ് എറിഞ്ഞു. സംഭവത്തിൽ ആളപായമോ പരിക്കുകളോ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

സംഭവത്തിൽ കുറ്റക്കാരായവരെ കണ്ടെത്താനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം, സ്ഫോടനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് സിആർപിഎഫ് ഉദ്യോഗസ്ഥര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Top