ജമ്മുകാശ്മീരിലെ ബഡ്ഗാമില്‍ ഭീകരാക്രമണം; പൊലീസുകാരന്‍ കൊല്ലപ്പെട്ടു

kashmir

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബഡ്ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. ബഡ്ഗാമിലെ പൊലീസ് പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തിലാണ് പൊലീസ് കോണ്‍സ്റ്റബിള്‍ കുല്‍ദാര്‍ സിംഗ് കൊല്ലപ്പെട്ടത്.

ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ കുല്‍ദാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആക്രമണത്തിനുശേഷം ഭീകരര്‍ കുല്‍ദാര്‍ സിംഗിന്റെ ആയുധങ്ങളുമായി രക്ഷപ്പെട്ടുവെന്നും ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

Top