ജമ്മുവില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമണം; വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു

ന്യൂഡല്‍ഹി: ജമ്മു കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയെ ആര്‍എസ്എസ് -എബിവിപി പ്രവര്‍ത്തകര്‍ അക്രമിച്ച സംഭവത്തിന് പിന്നാലെ സര്‍വകലാശാല വെബ്‌സൈറ്റ് കേരളാ സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തു.

അക്രമത്തില്‍ പ്രതിഷേധിച്ചും നടപടി ആവശ്യപ്പെട്ടുമാണ് ഹാക്കിംഗ് നടത്തിയിരിക്കുന്നത്. ബീഫ് കറി ഉണ്ടാക്കും എന്ന് കാണിച്ച് പരിഹസിച്ചുകൊണ്ടുള്ള കുറിപ്പും സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ആര്‍എസ്എസ്- എബിവിപി അക്രമം. മലയാളികള്‍ ബീഫ് തിന്നുന്നവരും ദേശദ്രോഹികളുമാണെന്ന് ആക്ഷേപിച്ചുകൊണ്ടായിരുന്നു അക്രമം. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ക്ക് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയെങ്കിലും നടപടി എടുത്തിരുന്നില്ല.

വിദ്യാര്‍ത്ഥികള്‍ എസ്എഫ്ഐക്കാരും എഐഎസ്എഫുകാരുമാണ്. അവര്‍ക്ക് യഥേഷ്ടം ഭക്ഷണവും മദ്യവും വേണം. അവരെ ചോദ്യം ചെയ്യാന്‍ ആരുമില്ല എന്നായിരുന്നു വൈസ് ചാന്‍സലര്‍ അശോക് ഐമയുടെ പ്രതികരണം.

Top