ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ മണ്ണിടിച്ചില്‍; ഹൈവേ അടച്ചു

ജമ്മു: ജമ്മു-ശ്രീനഗര്‍ ദേശീയപാത മണ്ണിടിച്ചില്‍ കാരണം ഹൈവേ അടച്ചു. രംബന്‍ ജില്ലയിലെ ഹിഗ്നി-രാംസോ ഭാഗത്താണ് ഇന്ന് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ ദേശീയപാതയില്‍ കുടുങ്ങി കിടക്കുകയും ചെയ്തു.

റോഡിലേക്ക് വീണ അവശിഷ്ടം നീക്കിവരികയാണിപ്പോള്‍. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണെന്നും മണ്ണുനീക്കിയാല്‍ മാത്രമാണ് ഗതാഗതം പുനസ്ഥാപിക്കുകയെന്നും പൊലീസ് വ്യക്തമാക്കി.

Top