ജമ്മുകശ്മീരില്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റുകളില്‍ പിന്തുണ വാഗ്ദ്ധാനം ചെയ്ത് പിഡിപി

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ കോണ്‍ഗ്രസ്സിന് രണ്ട് സീറ്റുകളുടെ പിന്തുണ അറിയിച്ച് പിഡിപി. രണ്ട് സീറ്റുകളില്‍ നിരുപാധിക പിന്തുണ വാഗ്ദ്ധാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മെഹബൂബ മുഫ്തിയുടെ പിഡിപി. ബിജെപി ശക്തി കേന്ദ്രങ്ങളായ ജമ്മു മേഖലയിലെ രണ്ട് ലോക്‌സഭാ സീറ്റുകളിലാണ് പിഡിപി കോണ്‍ഗ്രസിന് പിന്തുണ വാഗ്ദാനം ചെയ്തിരിക്കുന്നത്. അതേസമയം ബിജെപിയുടെ ശക്തി കുറയ്ക്കുക എന്ന ലക്ഷ്യം മാത്രമാണ് കോണ്‍ഗ്രസിന് പിന്തുണ വാഗ്ദാനം ചെയ്തതിന് പിന്നിലെ ലക്ഷ്യമെന്ന് പിഡിപി നേതാക്കള്‍ പറഞ്ഞു.

സംസ്ഥാനത്ത് നിലവില്‍ നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ്. പിഡിപിയുടെ പിന്തുണ വാഗ്ദാനത്തോട് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി മെഹബൂബ മുഫ്തി ഇക്കാര്യം ചര്‍ച്ച നടത്തും. മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ള പിന്തുണ ബിജെപി കഴിഞ്ഞ വര്‍ഷം പിന്‍വലിച്ചിരുന്നു.

Top