ജമ്മു കശ്മീരിലെ ബദ്ഗാം ജില്ലയില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ബദ്ഗാം ജില്ലയില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലില്‍ നാല് ജവാന്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബദ്ഗാമിലെ സുത്‌സു ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.

ഇന്ന് പുലര്‍ച്ചെ മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെത്തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെ ഗ്രാമത്തിലെ ഒരു വീട്ടില്‍ നിന്ന് വെടിവെപ്പുണ്ടാവുകയായിരുന്നു. സ്ഥലത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടോ എന്നറിയാന്‍ തെരച്ചില്‍ തുടരുകയാണ്.

ഇന്നലെയും ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റു മുട്ടല്‍ നടന്നിരുന്നു. ഷോപ്പിയാനില്‍ സിആര്‍പിഎഫുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. സുരക്ഷാസേന ഇവരില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.

Top