അ​തി​ര്‍​ത്തി​ല്‍ വീ​ണ്ടും പാ​ക് പ്ര​കോ​പ​നം ; കരാര്‍ ലംഘിച്ച് വെടിയുതിര്‍ത്തു

പൂഞ്ച്: അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ പ്രകോപനം. ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാക്കിസ്ഥാന്‍ കരാര്‍ ലംഘിച്ച് വെടിയുതിര്‍ത്തു.

യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പാക്കിസ്ഥാന്‍ ആക്രമണമെന്ന് ഇന്ത്യന്‍ സൈന്യം പറയുന്നു. പാക് പ്രകോപനത്തെ തുടര്‍ന്നു ഇന്ത്യ തിരിച്ചടിച്ചതായും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

തുടര്‍ന്ന് പാക്കിസ്ഥാന്‍ ആക്രമണം അവസാനിപ്പിച്ചുവെന്നും ആളപായമില്ലെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു.

Top