ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ടു ഭീകരരെ വധിച്ചു

ശ്രീനഗര്‍:റിപ്പബ്‌ളിക്ക് ദിനാഘോഷങ്ങള്‍ക്കിടെ ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ അലങ്കോലപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും മേഖലയില്‍ ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യ വിവരം ലഭിക്കുകയായിരുന്നുവെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് വെടിക്കോപ്പുകളും തോക്കുകളും കണ്ടെത്തിയിട്ടുണ്ട്. മേഖലയില്‍ കൂടുതല്‍ ഭീകരര്‍ ഉണ്ടാകാമെന്ന നിഗമനത്തില്‍ സുരക്ഷാ സേനയുടെ തിരച്ചില്‍ തുടരുകയാണ്‌.

Top