ജമ്മുകശ്മീരിലെ ബി​ജെ​പി റാ​ലി​യില്‍ പൊലീ​സ് വാ​ഹ​ന​ത്തി​ല്‍ ഭ​ക്ഷ​ണ​പ്പൊ​തി​ക​ള്‍ ; അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ബിജെപി റാലിയില്‍ പൊലീസിന്റെ കവചിത വാഹനത്തില്‍ ഭക്ഷണപ്പൊതികളും കുപ്പിവെള്ളവും കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ബിജെപി ദേശിയ സെക്രട്ടറി രാം മാധവ് പങ്കെടുക്കുന്ന റാലിയില്‍ നേതാക്കള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വാഹനത്തില്‍ അയച്ചതെന്നാണ് ജമ്മുകശ്്മീര്‍ പൊലീസ് പറയുന്നു. സംഭവം വിവാദമായതിനെത്തുടര്‍ന്ന് വാഹനം പിന്‍വലിക്കുകയും ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

ഏപ്രില്‍ 23 മുതല്‍ മേയ് ആറുവരെ മൂന്നുഘട്ടങ്ങളിലായാണ് അനന്ത്നാഗില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. പിഡിപി സ്ഥാനാര്‍ഥിയും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഗുലാം ഹസന്‍ മിര്‍, നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഹസ്നൈന്‍ മസൂദി എന്നിവരാണ് മണ്ഡലത്തിലെ പ്രമുഖ സ്ഥാനാര്‍ഥികള്‍.

Top