ന്യൂഡല്‍ഹി: തെക്കന്‍ ജമ്മു കശ്മീരിലെ ത്രാലില്‍ സുരക്ഷ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കൊടുംഭീകരന് സാക്കിര്‍ മൂസയുടെ മൃതദേഹം കണ്ടെടുത്തു. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു എകെ-47 തോക്കും റോക്കറ്റ് ലോഞ്ചറും കണ്ടെടുത്തിട്ടുണ്ട്.
അല്‍ ഖ്വയ്ദയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അന്‍സാര്‍ ഘസ്വാതുല്‍ ഹിന്ദ് എന്ന സംഘടനയുടെ തലവനാണ് സാക്കിര്‍ മൂസ. ഏറ്റമുട്ടലില്‍ സാക്കിര്‍ മൂസ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും മൃതദേഹം കണ്ടെത്തിയിരുന്നില്ല.