വീണ്ടും പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം : ഇന്ത്യന്‍ സേന ശക്‌തമായി തിരിച്ചടിക്കുന്നു

army

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പൂഞ്ച് ജില്ലയിലെ മേന്ദാര്‍ മേഖലയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിക്കുന്നുണ്ട്.

അതിര്‍ത്തിയില്‍ പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെത്തുടര്‍ന്ന് വെടിവെയ്പ് തുടരുന്നതിനാല്‍ രജൗരി ജില്ലയിലെ മഞ്ചക്കോട്ട് മേഖലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കുട്ടികളുടെ സുരക്ഷയെക്കരുതിയാണ് ഈ മേഖലയിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയതെന്ന് ഭരണകൂടം അറിയിച്ചു.

അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ചു കൊണ്ട് പാക്ക് സൈന്യം കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായ വെടിവെപ്പ് നടത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച അര്‍ധരാത്രി ഒരു പാക്ക് സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് മൃതദേഹം വീണ്ടെടുക്കാന്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിയുതിര്‍ത്തെങ്കിലും ഇന്ത്യ ശക്തമായി തന്നെ പ്രതിരോധിച്ചു.

Top