ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

army

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ബുദ്ഗാം ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ സാഗോ അരിസല്‍ മേഖലയിലാണ് സംഭവം.

ഭീകരര്‍ ഒരു വീട്ടില്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ തെരച്ചില്‍ വെടിവയ്പുണ്ടാകുകയായിരുന്നു. സുരക്ഷാസേനയും ശക്തമായി തിരിച്ചടിച്ചു. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.

Top