ജമ്മുകാശ്മീരില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ പൊലീസുകാരനെ വിട്ടയച്ചു

terrorist

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ പൊലീസുകാരനെ വിട്ടയച്ചു. വെള്ളിയാഴ്ച വൈകുന്നേരം തട്ടിക്കൊണ്ടുപോയ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍(എസ്പിഒ) മുദാസിര്‍ അഹമ്മദിനെയാണ് വിട്ടയച്ചത്.

പുല്‍വാമ ജില്ലയിലെ ത്രാല്‍ ഗ്രാമത്തില്‍ നിന്നാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്.

പൊലീസ് വകുപ്പില്‍ പാചകക്കാരനായി ജോലി ചെയ്യുന്ന മുദാസിര്‍ അഹമ്മദിനെ വീട്ടില്‍ നിന്ന് കാണാതാകുകയായിരുന്നു.

മകനെ മോചിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച് അദ്ദേഹത്തിന്റെ അമ്മ സോഷ്യല്‍ മീഡിയയില്‍ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.

Top