ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്നു ഭീകരരെ വധിച്ചു, ഒരു സൈനികന് വീരമൃത്യു

indian army

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലില്‍ സൈന്യം മൂന്നു തീവ്രവാദികളെ വധിച്ചു. തീവ്രവാദി ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും ചെയ്തു.

വടക്കന്‍ കാഷ്മീരിലെ ബന്ദിപോരയില്‍ ഡന്ന വനത്തിലായിരുന്നു ഏറ്റിമുട്ടല്‍.

ഒരാഴ്ചയായി പ്രദേശത്ത് സൈന്യം തീവ്രവാദികള്‍ക്കായി തെരച്ചില്‍ നടത്തിവരികയായിരുന്നു.

രാഷ്ട്രീയ റൈഫിള്‍സിലെ ജവാന്‍ ശിവ് കുമാര്‍ (31) ആണ് കൊല്ലപ്പെട്ടത്.

Top