കശ്മീരില്‍ പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യത്തിന്റെ വെടിവയ്പ്, ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു വിദ്യാര്‍ഥി മരിച്ചു. അദില്‍ ഫറൂഖ് എന്ന വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം ഷോപ്പിയാന്‍ ജില്ലയിലെ ഗനോപോരയിലാണ് വെടിവയ്പുണ്ടായത്.

പ്രദേശത്ത് തീവ്രവാദികളുടെ സാന്നിദ്ധ്യം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരച്ചിലിനെത്തിയ സൈന്യത്തിനു നേരെ ഗ്രാമീണര്‍ കല്ലെറിയുകയായിരുന്നു.

സൈന്യം തിരിച്ച് ടിയര്‍ ഗ്യാസ് പ്രയോഗിച്ചെങ്കിലും ആള്‍ക്കൂട്ടം പിരിഞ്ഞുപോയില്ല. ഇതിനെ തുടര്‍ന്ന് വെടിവയ്ക്കുകയായിരുന്നു.

Top