കശ്മീരിലുണ്ടായ കുഴിബോംബാക്രമണത്തില്‍ സൈനികന് വീരമൃത്യു ; 8 പേര്‍ക്ക് പരുക്ക്

Bomb blast

ശ്രീനഗര്‍: കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായ കുഴിബോംബാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു. 8 സൈനികര്‍ക്ക് പരുക്കേറ്റു. നിയന്ത്രണ രേഖയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാന്‍മാര്‍ക്കാണ് പരുക്കേറ്റതെന്നാണ് സൂചന.

പൂഞ്ച് മേഖലയിലെ മെന്‍ഡര്‍ മേഖലയിലാണ് ആക്രമണമുണ്ടായത്.

അതേസമയം ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചിരുന്നു. ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടയാണ് സൈന്യത്തിനുനേരെ ആക്രമണം ഉണ്ടായത്.

അതിര്‍ത്തി രക്ഷാസേന, 55 രാഷ്ട്രീയ റൈഫിള്‍സ്, പ്രത്യക ദൗത്യസേന എന്നിവയുടെ സംയുക്ത നടപടിയിലാണ് ഭീകരരെ വധിച്ചത്. ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ പെട്ടവരാണ് മരിച്ച രണ്ട് ഭീകരരും എന്നാണ് സൂചന.

Top