കശ്മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷാ സേന രണ്ട് ലഷ്‌കര്‍ ഇ തൊയിബ ഭീകരരെ വധിച്ചു

ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കര്‍ ഇ തൊയിബ ഭീകരര്‍ കൊല്ലപ്പെട്ടു. കശ്മീരിലെ അനന്ത്‌നാഗ് ജില്ലിയില്‍ വെള്ളിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

ഭീകകര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ബിജ്‌ബെഹറയിലേക്ക് നീങ്ങിയ സുരക്ഷാസേനയ്ക്കു നേര്‍ക്കു ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ഭീകരരുടെ ഒളിയിടത്തില്‍ നിന്നും വെടിക്കോപ്പുകളും ആയുധങ്ങളും കണ്ടെത്തി. കശ്മീര്‍ പൊലീസ്,സിആര്‍പിഎഫ്, സൈന്യം എന്നിവ സംയുക്തമായാണു തെരച്ചില്‍ നടത്തിയത്.

Top