ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റിന്റെ അധ്യക്ഷ സ്ഥാനം രാജിവെച്ച് ഷാ ഫൈസല്‍

ശ്രീനഗര്‍: ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റിന്റെ അധ്യക്ഷ സ്ഥാനം രാജിവെച്ച് മുന്‍ ഐഎഎസ് ഓഫീസര്‍ ഷാ ഫൈസല്‍. സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച് കഴിഞ്ഞ വര്‍ഷമാണ് ഷാ ഫൈസല്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചത്.

രാഷ്ട്രീയ പ്രവര്‍ത്തനം തുടരാന്‍ കഴിയില്ലെന്നും സംഘടനയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കണമെന്നും ഷാ ഫൈസല്‍ ആവശ്യപ്പെട്ടതായി ജെ.കെ.പി.എം പ്രസ്താവനയില്‍ അറിയിച്ചു. ഷാ ഫൈസല്‍ വീണ്ടും സിവില്‍ സര്‍വീസിലേക്ക് തന്നെ മടങ്ങുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേ സമയം ഇക്കാര്യത്തില്‍ അദ്ദേഹം ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

Top