Jammu & Kashmir: Pakistan violates ceasefire, in Poonch

jammu kashmir

ശ്രീനഗര്‍: പാകിസ്താന്‍ 24 മണിക്കൂറിനുള്ളില്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.

ജമ്മു-കാശ്മീരിലെ പൂഞ്ച് ജില്ലയിലാണ് പാകിസ്താന്‍ ഷെല്ലാക്രമണം നടത്തിയത്.ഒരു ദിവസത്തിനുള്ളില്‍ രണ്ടാം തവണയാണ് പാകിസ്താന്‍ ഈ മേഖലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.

ഞായറാഴ്ച പൂഞ്ച് ജില്ലയിലെ ക്യഷ്ണഗട്ടിയില്‍ പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചിരുന്നു.

82 എം.എം മോര്‍ട്ടാറുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.

Top