വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്

pakistan

ജമ്മു: ജമ്മു കശ്മീരില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിവയ്പ്. കശ്മീരിലെ പൂഞ്ച് സെക്ടറിലാണ് വെടിവെയ്പ് നടന്നത്. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വ്യാഴാഴ്ച പുലര്‍ച്ചെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.

Top