ജമ്മു കാശ്മീരില്‍ പാക് സേനയുടെ വെടിവെയ്പ്പ് ; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

പൂഞ്ച്: ജമ്മു കശ്മീരില്‍ പാക് പ്രകോപനം. പൂഞ്ച് ജില്ലയിലെ മെന്ദര്‍ മേഖലയിലാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.

രാവിലെ ഒമ്പത് മണിയോടെയാണ് ഇന്ത്യന്‍ പോസ്റ്റുകളും സിവിലിയന്‍ പ്രദേശങ്ങളും ലക്ഷ്യമാക്കി പാക് സൈന്യം വെടിവെപ്പ് ആരംഭിച്ചത്. ചെറിയ ആയുധങ്ങള്‍ കൊണ്ടുള്ള വെടിവെപ്പും മോട്ടാര്‍ ഷെല്ലിങ്ങും ആണ് നടത്തിയതെന്ന് കരസേന വ്യക്തമാക്കി.

Top