പു​ല്‍​വാ​മ​യി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ ; സൈ​നി​ക​നും ര​ണ്ട് ഭീ​ക​ര​രും കൊ​ല്ല​പ്പെ​ട്ടു

army

പുൽവാമ: ജമ്മു കാശ്മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ വീണ്ടും സംഘർഷം. ഏ​റ്റു​മു​ട്ട​ലി​ല്‍ സൈ​നി​ക​നും ര​ണ്ട് ഭീ​ക​ര​രും കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി സൈ​നി​ക​ര്‍​ക്കും ഒ​രു ഗ്രാ​മീ​ണ​നും പ​രി​ക്കേ​റ്റു. ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം ജീ​വ​നോ​ടെ പി​ടി​കൂ​ടു​ക​യും ചെ​യ്തു.

പുൽവാമ ജില്ലയിലെ ദലിപോര മേഖലയിലാണ് പുലർച്ചെ സംഘർഷം ആരംഭിച്ചത്. ഇരുപക്ഷവും തമ്മിൽ അതിശക്തമായ വെടിവയ്പ്പ് തുടരുകയാണ്. പ്ര​ദേ​ശ​ത്തെ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്ത​ലാ​ക്കി​യി​ട്ടു​ണ്ട്.

Top