ജമ്മുകശ്മീരില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ നാട്ടുകാരന്‍ വെടിയേറ്റു മരിച്ച നിലയില്‍

army

ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ നാട്ടുകാരന്‍ വെടിയേറ്റു മരിച്ച നിലയില്‍. ഷോപ്പിയാനിലെ സഫാനാഗ്രി സ്വദേശി നദീം മന്‍സൂര്‍ ആണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച പുലര്‍ച്ചെ പുല്‍വാമയിലെ കിലോറയില്‍നിന്നാണ് മൃതദേഹം പൊലീസ് കണ്ടെത്തിയത്. ആകെ ബുള്ളറ്റ് തുളച്ചുകയറിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top