ജമ്മുകശ്മീരില്‍ ഒരു കുടുംബത്തിലെ അഞ്ച്പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍

dead body

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്‌വാരയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രണ്ട് സ്ത്രീകളും ഒരു പുരുഷനും രണ്ടു കുട്ടികളുമാണ് മരിച്ചത്.

കുപ്‌വാരയിലെ ബെമനയില്‍ വാടകയ്ക്കു താമസിക്കുന്ന കുടുംബത്തെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്വാസംമുട്ടിയാണ് അഞ്ചു പേരും മരിച്ചിരിക്കുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top