ജമ്മു-കശ്മീരില്‍ വാട്സ് ആപ്പ് അക്കൗണ്ടുകള്‍ അപ്രത്യക്ഷമാവുന്നു; ഇന്റര്‍നെറ്റ് നിശ്ചലം

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് ജമ്മു-കശ്മീരില്‍ ഉപയോക്താക്കളുടെ വാട്സ് ആപ്പ് അക്കൗണ്ടുകള്‍ നഷ്ടമാവുന്നു. വാട്സാപ്പ് സുരക്ഷയ്ക്കും ഡേറ്റാ സംരക്ഷണത്തിനുമായി വാട്സാപ്പ് അക്കൗണ്ടുകള്‍ക്ക് 120 ദിവസം കാലാവധി നിശ്ചയിച്ചിട്ടുണ്ട്. അത്രയും ദിവസം ഒരു വ്യക്തിയുടെ വാട്‌സ് ആപ്പ് പ്രവര്‍ത്തന രഹിതമായി തുടര്‍ന്നാല്‍ അക്കൗണ്ട് നീക്കം ചെയ്യുന്നതായിരിക്കും. മാത്രമല്ല വാട്‌സ് ആപ്പ് ഉപയോക്താവ് ഉണ്ടായിരുന്ന ഗ്രൂപ്പുകളില്‍ നിന്നും ആ വ്യക്തി പുറത്താക്കപ്പെടുകയും ചെയ്യും.

അതോടൊപ്പം വീണ്ടും ഇന്റര്‍നെറ്റ് ബന്ധം പുനസ്ഥാപിക്കപ്പെട്ടാല്‍ അതേ നമ്പറില്‍ തന്നെ വീണ്ടും അക്കൗണ്ടുകള്‍ തുടങ്ങാന്‍ സാധിക്കുന്നതാണ്. പുറത്തായ ഗ്രൂപ്പുകളിലെല്ലാം വീണ്ടും അംഗമാവാനും സാധിക്കുന്നതായിരിക്കും.

എന്നാല്‍ ഇതേക്കുറിച്ച് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം വിഘടനവാദികളെ നിയന്ത്രിക്കുന്നതിനും പ്രദേശത്തെ സംഘര്‍ഷാവസ്ഥയില്‍ അയവ് വരുത്തുന്നതിനുമാണ് ഇവിടെ ഇന്റര്‍നെറ്റ് നിയന്ത്രണം കൊണ്ടുവന്നതെന്നാണ് പറയുന്നത്‌.

Top