ജമ്മു കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കുന്നു

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ പരിക്ഷണാടിസ്ഥാനത്തില്‍ 4ജി ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിക്കുന്നു. സ്വാതന്ത്ര്യ ദിനത്തിനു ശേഷമായിരിക്കും ഇത്. കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.

പൂര്‍ണ്ണമായി 4 ജി സേവനങ്ങള്‍ സുരക്ഷ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് പുന. സ്ഥാപിക്കാനാകില്ല. പരീക്ഷണ അടിസ്ഥാനത്തിലാണ് നിലവിലെ തീരുമാനമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. 370-ാം അനുഛേദം റദ്ദാക്കിയതിന് പിന്നാലെ നിലവില്‍ വന്ന ജമ്മുകശ്മീരിലെ നിയന്ത്രണങ്ങള്‍ ഒരു വര്‍ഷമായി തുടരുകയാണ്. 2ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചെങ്കിലും 4 ജി പുനസ്ഥാപിക്കുന്ന കാര്യത്തില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്.

Top