കശ്മീരില്‍ പൊലീസ് സ്റ്റേഷനുനേരെ ഗ്രനേഡ് ആക്രമണം ; രണ്ട് പൊലീസുകാര്‍ക്ക് പരുക്ക്

granade attack

ജമ്മു: ജമ്മു കശ്മീരില്‍ പൊലീസ് സ്റ്റേഷനുനേരെ ഗ്രനേഡ് ആക്രമണം. ഭീകരാക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സോപ്പോറിലെ പൊലീസ് സ്റ്റേഷനു നേരെ ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു. ഭീകരര്‍ക്കായി തെരച്ചില്‍ തുടങ്ങിയതായി സുരക്ഷാസേന അറിയിച്ചിട്ടുണ്ട്.

Top